ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്–യുജി) മേയ് അഞ്ചിനു നടക്കും. ഉച്ചയ്ക്കു 2 മുതൽ 5.20 വരെയാണു പരീക്ഷ. 

മാർച്ച് 9നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനറൽ വിഭാഗത്തിനു 1700 രൂപയും ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 1600 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ്. 

കഴിഞ്ഞ വർഷം വരെ നീറ്റ്–യുജി റജിസ്ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്സൈറ്റല്ല ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: https://neet.ntaonline.in/ 

English Summary:

NEET-UG exam on May 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com