ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ രാജ്യസഭാംഗങ്ങളായ അശ്വിനി വൈഷ്ണവ്, വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. അശ്വിനി വൈഷ്ണവ് രാജസ്ഥാനിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നലെ പുറത്തിറക്കിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല. 

രാജീവ് ചന്ദ്രശേഖറിനു താൽപര്യം കർണാടകയിലാണെങ്കിലും അദ്ദേഹത്തെ കേരളത്തിൽ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. വി.മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. രാജ്യസഭാംഗങ്ങളായ എല്ലാവരും മത്സരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ നിർദേശിച്ചിരുന്നു. 

തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുന്നതിനു മുൻപ് വികസിത് ഭാരതം, ഗാവ് ചലോ ക്യാംപയിനുകൾ പൂർത്തിയാക്കാനും പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിനു മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം ഊർജിതപ്പെടുത്തിയ രീതി ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി പരീക്ഷിച്ചേക്കും. 

ദക്ഷിണേന്ത്യയിൽ മറ്റു പാർട്ടികളിലുള്ള അസംതൃപ്തരായ കൂടുതൽ നേതാക്കളെ ബിജെപിയിലെത്തിക്കാനും ശ്രമമുണ്ട്. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് ബിജെപിയിലേക്കെത്തുമെന്ന സൂചനകളെ പാർട്ടിയുടെ ഉന്നത നേതാവ് തള്ളി. കമൽനാഥിനെ പാർട്ടിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

BJP's Rajya Sabha members Ashwini Vaishnav, V. Muralidharan and Rajeev Chandrasekhar are likely to contest the Lok Sabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com