ADVERTISEMENT

ന്യൂഡൽഹി ∙ ഇപിഎഫ്ഒ മിനിമം പെൻഷൻ 2000 രൂപയെങ്കിലുമായി ഉയർത്താനുള്ള നിർദേശം ധനമന്ത്രാലയം തളളി. കഴിഞ്ഞ ദിവസം നടന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗത്തിൽ സർക്കാർ വൃത്തങ്ങൾ അനൗപചാരികമായി ഇതറിയിച്ചതായാണു വിവരം. എന്നാൽ, ഇതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇപിഎഫ്ഒ അധികൃതർ തയാറായില്ല. ഏതാനും വർഷം മുൻപാണ് മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന്  2000 ആക്കിയെങ്കിലും ഉയർത്താൻ ഇക്കാര്യം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി റിപ്പോർട്ട് നൽകിയത്. 

English Summary:

Finance Ministry rejected proposal to raise EPFO ​​Minimum Pension to Rs 2000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com