നികുതി റിട്ടേൺ നൽകുന്നതു വൈകി; കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Mail This Article
×
ന്യൂഡൽഹി ∙ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ 45 ദിവസത്തെ കാലതാമസമുണ്ടായതടക്കമുള്ള കാരണങ്ങൾ കാട്ടി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ 9 ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നികുതിയിനത്തിൽ 210 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസും നൽകി.
ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ആദായനികുതി വകുപ്പ് അപ്‍ലറ്റ് ട്രൈബ്യൂണൽ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാൻ ഉത്തരവിട്ടെങ്കിലും 115 കോടി മരവിപ്പിച്ചു നിർത്തിയ ശേഷം ബാക്കി തുകയേ ഉപയോഗിക്കാനാകൂ എന്നു വ്യക്തമാക്കി.
എന്നാൽ, ഇത്രയും പണം പാർട്ടിയുടെ അക്കൗണ്ടുകളിലില്ലെന്നും ഫലത്തിൽ, അവ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതിനു സമമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ മാസം 21ന് ഹർജിയിൽ വിശദവാദം കേൾക്കുംവരെ വരെ 115 കോടി ഉപയോഗിക്കാനാവില്ല.
English Summary:
Income Tax Department freezes bank accounts of Congress, Youth Congress; party approaches appellate tribunal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.