ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്തു.

∙ കോൺഗ്രസ്: കടപ്പത്രത്തിന്റെ മറവിൽ ബിജെപി വൻ കൊള്ളയാണു നടത്തുന്നതെന്നു രാഹുൽ ഗാന്ധി തുടക്കം മുതൽ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു.

∙ സിപിഎം: ചരിത്രവിധി. അജ്ഞാതരായ കോർപറേറ്റുകളെ ഉപയോഗിച്ച് ഭരണകക്ഷിക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണു കോടതി റദ്ദാക്കിയത്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കാനുള്ള നടപടികൾ അനിവാര്യം.

∙ സിപിഐ ജനറൽ സെക്രട്ടറി  ഡി.രാജ: കടപ്പത്രത്തെ തുടക്കം മുതൽ എതിർത്ത പാർട്ടിയാണു സിപിഐ. ഞങ്ങൾ ഒരിക്കൽപോലും ഇത്തരത്തിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല. കടപ്പത്രങ്ങളുടെ മുഴുവൻ വിവരങ്ങളും സുപ്രീം കോടതി പുറത്തുവിടണം.

∙ തൃണമൂൽ: കടപ്പത്രം അവതരിപ്പിച്ച ഭരണകക്ഷിക്കു കനത്ത പ്രഹരം. വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

English Summary:

Electoral Bond: Opposition welcomes verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com