ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന 15 സീറ്റിൽ പത്തും ഉത്തർപ്രദേശിലാണ്. ഇവിടെ ഏഴെണ്ണം ജയിക്കാൻ അംഗബലമുള്ള ബിജെപി എട്ടാം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടിക്ക് 2 സീറ്റ് ജയിക്കാം. 10–ാം സീറ്റിൽ ഇരുപാർട്ടികളും കൊമ്പുകോർക്കും.കർണാടകയിലെ നാലിൽ രണ്ടെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. നാലാം സീറ്റിലേക്ക് മത്സരം നടക്കും. ഹിമാചലിലെ ഒരു സീറ്റിൽ ബിജെപിയും കോൺഗ്രസും പോരിനിറങ്ങും. 

രാജ്യസഭയിലേക്ക് ഇന്നലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്–എൻസിപി–ശിവസേന സഖ്യത്തിൽനിന്നു ബിജെപി പക്ഷത്തേക്കു മാറിയ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ, മിലിന്ദ് ദേവ്‌റ (ശിവസേന- ഷിൻഡേ), പ്രഫുൽ പട്ടേൽ (എൻസിപി– അജിത് പവാർ) എന്നിവരുണ്ട്. ബംഗാളിൽ മാധ്യമപ്രവർത്തക സാഗരിക ഘോഷ്, സുഷ്മിത ദേവ് എന്നിവരടക്കം തൃണമൂലിന്റെ 4 സ്ഥാനാർഥികൾ ജയിച്ചു. ബിജെപി ഒരു സീറ്റ് നേടി. ആന്ധ്രയിലെ 3 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടി. തെലങ്കാനയിൽ കോൺഗ്രസിന്റെ രേണുക ചൗധരി, അനിൽ കുമാർ യാദവ് എന്നിവർ ജയിച്ചു. ഒരു സീറ്റ് ബിആർഎസിനു ലഭിച്ചു. ബിഹാറിൽ ആർജെഡി, ബിജെപി (2 വീതം), കോൺഗ്രസ്, ജെഡിയു (1 വീതം) എന്നിങ്ങനെയാണു സീറ്റ് നില. 

English Summary:

Ten of the fifteen Rajya Sabha seats are in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com