ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരണത്തിലും വർധന. 2021–22 ൽ 10,038 പത്രങ്ങളാണു രാജ്യത്തു പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ 2022–23ൽ 114 എണ്ണം വർധിച്ച് ഇത് 10,152 ആയി. ആനുകാലിക പ്രസിദ്ധീകരണങ്ങൾ 2318 എണ്ണം വർധിച്ച് 1,48,363 ആയെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ‘പ്രസ് ഇൻ ഇന്ത്യ’ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ദിനപത്രങ്ങളുടെ പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി വർധിച്ചു; 2.91% വർധന. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്–4496 എണ്ണം. മലയാളം ഒൻപതാം സ്ഥാനത്താണ്; 127. പ്രസിദ്ധീകരണങ്ങളിലും ഹിന്ദിയാണു മുന്നിൽ; 16,782. 340 പ്രസിദ്ധീകരണങ്ങളുമായി മലയാളം 11–ാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ഭാഷയിൽ ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥലം ഡൽഹിയാണ്; 14. കേരളത്തിൽ നിന്നു 10 ഭാഷകളിൽ പ്രസിദ്ധീകരണങ്ങളുണ്ട്. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചു മലയാളത്തിലെ പ്രസിദ്ധീകരണങ്ങളെല്ലാം ചേർന്നുള്ള പ്രചാരം 1,08,34,051 ആണ്. 

സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളിലും കേരളം മുന്നിലുണ്ട്. നാലെണ്ണമാണു മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ 3 എണ്ണം വീതമുണ്ട്. മലയാളത്തിൽ 436 ദിനപത്രങ്ങളും 387 ആഴ്ചപ്പതിപ്പുകളും 340 ദ്വൈവാരികകളും 2027 പ്രതിമാസ പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ ആകെ 3504 അച്ചടിപ്രസിദ്ധീകരണങ്ങളുണ്ടെന്നാണു റിപ്പോർട്ടിലെ കണക്ക്. 

English Summary:

Newspapers gain popularity and growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com