ADVERTISEMENT

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭം മുന്നിൽക്കണ്ടു ഹരിയാനയിലെ 7 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അംബാല, കുരുക്ഷേത്ര ഉൾപ്പെടെ 7 ജില്ലകളിൽ ഈ മാസം 11ന് പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് നിരോധനം പിന്നീടു പലതവണ നീട്ടിയിരുന്നു.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും നയിക്കുന്ന ദില്ലി ചലോ മാർച്ച് ഈ മാസം 13ന് പൊലീസ് തടഞ്ഞതിനെ തുടർന്ന് കർഷക സംഘങ്ങൾ പഞ്ചാബ് – ഹരിയാന അതിർത്തിയിലെ ശംഭുവിലും ഖനൂരിയിലുമായി തമ്പടിച്ചിരിക്കുകയാണ്. 

വ്യാഴാഴ്ച വരെ ഇവിടെ തുടർന്ന ശേഷം അടുത്ത നടപടി തീരുമാനിക്കും.

English Summary:

Farmers' protest: Mobile internet services restored in Haryana’s 7 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com