ADVERTISEMENT

മുംബൈ ∙ ദേശീയതലത്തിൽ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. പ്രാദേശിക ഭാഷകളിലെ മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) പുരസ്കാരം മനോരമ മാക്സ് നേടി. അസാധാരണവും പതിവുരീതികൾ മറികടന്നുമുള്ള ഉള്ളടക്കമാണ് മനോരമ മാക്സിനെ പുരസ്കാരത്തിന് അർഹമാക്കിയതെന്നു വിധിനിർണയസമിതി വിലയിരുത്തി. പ്രാദേശിക വിനോദോപാധികളുടെ അതിരുകൾ പുനർനിർവചിക്കാൻ മനോരമ മാക്സിനു കഴിഞ്ഞെന്നും വ്യക്തമാക്കി.

വാർത്തകളും വിനോദവും ഒന്നിച്ചു ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് മനോരമ മാക്സ്. മികച്ച പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമിനുള്ള എക്സ്ചേഞ്ച് ഫോർ മീഡിയ പ്ലേ സ്ട്രീമിങ് പുരസ്കാരം തുടർച്ചയായി 4 വർഷം മനോരമ മാക്സ് നേടിയിരുന്നു.

English Summary:

Manorama Max won the IAMAI Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com