ADVERTISEMENT

ന്യൂഡൽഹി ∙ യുപിഎ ഭരണകാലത്തു രാജ്യത്തെ സാമ്പത്തിക രംഗം ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം പുതിയ വികസനക്കുതിപ്പു നടത്തുന്നതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുപിഎ ഭരണകാലത്തു രാജ്യത്തെ ജിഡിപിയുടെ വളർച്ച 5.3% മാത്രമായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാനകാലത്തു ജിഡിപി നിരക്ക് 8.4 ശതമാനത്തിലെത്തി. ലോകത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. 

വിദേശനിക്ഷേപം, തൊഴിലവസരങ്ങളുടെ വർധന, വിലക്കയറ്റം തുടങ്ങിയ ഏതു ഘടകത്തിലും യുപിഎ സർക്കാരിന്റെ നിലയേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു ബിജെപി സർക്കാർ. ഈ മുന്നേറ്റം തുടരാനുള്ള തയാറെടുപ്പുകളാണു രാജ്യം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Highest growth rate in India says Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com