ശിക്ഷ റദ്ദാക്കാനാവില്ല; ആസാറാം ബാപ്പുവിന്റെ ഹർജി തള്ളി
Mail This Article
×
ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷ ആരോഗ്യസ്ഥിതി പരിഗണിച്ചു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ സന്യാസി ആസാറാം ബാപ്പു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആയുർവേദ ചികിത്സ തേടണമെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ കോടതി അനുമതി നൽകി. ഇത് എത്രയും വേഗം പരിഗണിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
രാജസ്ഥാനിലെ ആശ്രമത്തിൽ 2013ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നതാണ് കേസ്. ഇതിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ആസാറാം ബാപ്പുവിനെ സൂറത്ത് സ്വദേശിനിയുടെ പീഡനപരാതിയിലും ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.
English Summary:
Punishment cannot be revoked; Asaram Bapu's petition was dismissed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.