ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്‌വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മണ്ഡലത്തെ 2014 മുതൽ പ്രതിനിധീകരിച്ച ഹർഷ്‌വർധനെ ഒഴിവാക്കി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളിനാണു ബിജെപി ടിക്കറ്റ് നൽകിയത്.

2 തവണ എംപിയായ ഹർഷ്‌വർധൻ ഡൽഹിയിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു തുടർച്ചയായി 5 തവണ എംഎൽഎയുമായിരുന്നു. 

English Summary:

Harsh Vardhan quits politics day after BJP drops him off first candidate list ahead of Lok Sabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com