ADVERTISEMENT

ന്യൂഡൽഹി ∙ അശ്ലീല വിഡിയോ വിവാദത്തിൽപ്പെട്ട ഉത്തർപ്രദേശിലെ ബാരാബങ്കി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ഉപേന്ദ്ര സിങ് റാവത്ത് മത്സരത്തിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. വിദേശിയായ യുവതിക്കൊപ്പമുള്ള വിഡിയോയിലുള്ളത് താനല്ലെന്നും ഡീപ് ഫെയ്ക് ഉപയോഗിച്ചു നിർമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ വെളിപ്പെടുന്നതുവരെ മത്സരത്തിൽനിന്നു മാറി നിൽക്കുന്നതായും പറഞ്ഞു. ബംഗാളിലെ അസൻസോളിൽ പ്രഖ്യാപിച്ച സ്ഥാനാർഥി പവൻ സിങ്ങും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

മണ്ഡലങ്ങളുടെ പേര് മാറി; അബദ്ധം തിരുത്തി

ന്യൂഡൽഹി ∙ അസമിലെ 11 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുതുക്കിയിറക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന പല മണ്ഡലങ്ങളും പുനർനിർണയത്തോടെ ഇല്ലാതായിരുന്നു. ബിജെപിക്ക് അസമിലെ മണ്ഡലങ്ങൾ പോലുമറിയില്ലെന്ന് തൃണമൂൽ കോൺഗ്രസും കോൺഗ്രസും പരിഹസിച്ചിരുന്നു.

English Summary:

BJP MP Upendra Singh Rawat opts out of Loksabha Elections 2024 due to pornographic video controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com