ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കടപ്പത്രം വഴി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച തുകയുടെ വിശദാംശങ്ങൾ കൈമാറാത്ത എസ്ബിഐയ്ക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജിയെത്തി. 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കോടതി നി‍ർദേശിച്ചിരുന്നത്. 

വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് കഴിഞ്ഞദിവസം എസ്ബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതു കോടതി പരിഗണിക്കുകയോ സമയം നീട്ടി നൽകുകയോ ചെയ്തിട്ടില്ല. ഹർജി 11നു പരിഗണിക്കുമെന്നാണ് വിവരം. തുടർന്നാണ്, എസ്ബിഐ നടപടിക്കെതിരെ പ്രധാന കേസിലെ ഹർജിക്കാരിൽ ഒരാളായിരുന്ന എഡിആർ സുപ്രീം കോടതിയിലെത്തിയത്. 

English Summary:

Election bond: Contempt petition against SBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com