ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് കോൺഗ്രസ്, സിപിഎം ദേശീയ നേതൃത്വങ്ങൾ വൈകാതെ ചർച്ച നടത്തും. ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാൻ തൃണമൂൽ തീരുമാനിച്ച സ്ഥിതിക്ക് അവിടെ കോൺഗ്രസും ഇടതു കക്ഷികളും കൈകോർക്കും. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ വൈകാതെ ചർച്ച ചെയ്യുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

ബംഗാളിലെ സഖ്യമടക്കം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതി, പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ പങ്കാളിത്തം, പാർട്ടിയുടെ പ്രകടനപത്രിക തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. കേരളത്തിൽ നിന്ന് പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ, എം.എ.ബേബി തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Bengal, Tripura alliance: CPM-Congress talks soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com