ADVERTISEMENT

ന്യൂഡൽഹി∙ പുതിയ വേതന വർധനയോടെ ഏപ്രിലിൽ ജോലിക്ക് കയറുന്ന ബിരുദധാരിയായ ക്ലറിക്കൽ ജീവനക്കാരന് നിലവിലുള്ളതിനേക്കാൾ 21 ശതമാനത്തോളം കൂടുതൽ ശമ്പളം ലഭിച്ചേക്കാമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) വ്യക്തമാക്കി. സബോർഡിനേറ്റ് സ്റ്റാഫ് (പ്യൂൺ) ആയി കയറുന്നവർക്ക് 15 ശതമാനത്തിന്റെ വർധന ലഭിച്ചേക്കാം. കരിയറിന്റെ അവസാനമെത്തുന്ന സീനിയർ (സ്റ്റാഗ്നേഷൻ സ്റ്റേജ് 11) ക്ലാർക്കിന് 22 ശതമാനവും സബ് സ്റ്റാഫിന് 21 ശതമാനത്തിന്റെയും വർധന ലഭിക്കാം. ഇതുമായി ബന്ധപ്പെട്ട് എഐബിഇഎ ചില ഉദാഹരണങ്ങളും പ്രസിദ്ധീകരിച്ചു. വിവിധ ബാങ്കുകളിൽ ഈ കണക്കുകൂട്ടലിൽ വ്യത്യാസം വരാം. വിശദാംശങ്ങൾക്ക്: bit.ly/aibeacalc 

English Summary:

Bank Wages Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com