ADVERTISEMENT

ന്യൂഡൽഹി ∙ അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചിരുന്ന മലയാളം ആപ്ലിക്കേഷൻ ‘യെസ്മ’ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഇവയുമായി ബന്ധപ്പെട്ട 19 വെബ്സൈറ്റുകൾ, 10 മൊബൈൽ ആപ്പുകൾ, 57 സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയും വിലക്കി. ഒരു കോടിയിലേറെ ഡൗൺലോഡ് നേടിയ ആപ്പും നിരോധിച്ചവയിലുണ്ട്. 

ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണു കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിരോധനം. നിരോധിച്ച ആപ്ലിക്കേഷനുകൾ ഇവ: ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡ്ഡ, ട്രൈ ഫ്ലിക്സ്, എക്സ് പ്രൈമം, നിയോൺ എക്സ് വിഐപി, ബേഷറംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്ലിക്സ്, ഹോട് ഷോട്സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്, പ്രൈംപ്ലേ. 

കാഴ്ചക്കാരെ ആകർഷിക്കാൻ ഉപയോഗിച്ചതിനാണ് ഇവയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കു വിലക്കേർപ്പെടുത്തിയത്. ഫെയ്സ്ബുക്കിലെ 12, ഇൻസ്റ്റഗ്രാമിലെ 17, എക്സിലെ 16 അക്കൗണ്ടുകൾ നീക്കി. 12 യുട്യൂബ് ചാനലുകളും വിലക്കി.

English Summary:

Eighteen OTT platforms banned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com