ADVERTISEMENT

ന്യൂഡൽഹി ∙ ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല. മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചട്ടം ഭേദഗതി ചെയ്തു. തട്ടിപ്പു വഴി സിം കാർഡിന്റെ നിയന്ത്രണം മറ്റുള്ളവർ സ്വന്തമാക്കാതിരിക്കാനാണിത്. 

നമ്പർ മാറാതെ തന്നെ ഒരു ടെലികോം കണക‍്ഷൻ മാറാൻ സഹായിക്കുന്ന സംവിധാനമാണ് പോർട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറിയെടുക്കുന്നത്. എന്നാൽ തട്ടിപ്പുകാർ, ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അവരുടെ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് സിം മാറിയെടുത്ത സംഭവങ്ങളുണ്ട്. തട്ടിപ്പിലൂടെ നേടുന്ന സിം പോർട്ട് ചെയ്യുന്നത് തടയാനാണ് 7 ദിവസം സമയം.

English Summary:

SIM card is changed, porting is not possible within seven days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com