ADVERTISEMENT

ചെന്നൈ, കോയമ്പത്തൂർ ∙ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ മോദി റോഡ് ഷോയ്ക്ക്, അടിയന്തര ഇടപെടലിലൂടെ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മറ്റു പല സംസ്ഥാനങ്ങളിലും റോഡ് ഷോ നടക്കുമ്പോൾ തമിഴ്നാട്ടിൽ എന്താണു പ്രശ്നമെന്നു ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.

സ്ഥലം, ദൂരം തുടങ്ങിയവ നിശ്ചയിക്കാൻ പൊലീസിനു നിർദേശം നൽകിയ കോടതി, കൊടികൾ സ്ഥാപിക്കാൻ അനുവദിക്കേണ്ടെന്നു വ്യക്തമാക്കി. ബിജെപി ഹർജിയിൽ ഇന്നലെ വൈകിട്ട് 5ന് അടിയന്തര വാദം കേട്ടാണ് ഉത്തരവ്. ഇതോടെ, തിങ്കൾ വൈകിട്ട് 4 മുതൽ കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ നടക്കും.

4 കിലോമീറ്റർ റോഡ് ഷോയ്ക്കാണു ബിജെപി അനുമതി തേടിയതെന്നും സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ ഈയിടെ ഒരു പാർട്ടിക്കും ഇത്രയും ദൈർഘ്യത്തിൽ റാലിക്ക് അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് സ്ഥലമുൾപ്പെടെ നിശ്ചയിച്ച് റാലിക്ക് അനുമതി നൽകാൻ കോടതി പൊലീസിനോടു നിർദേശിച്ചത്.

English Summary:

Madras High Court gives permission for Narendra Modi road show which was banned by the police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com