ADVERTISEMENT

ന്യൂഡൽഹി ∙ നാവികസേനാ മുൻമേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ് (90) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്നു ഹൈദരാബാദിലെ മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. സംസ്കാരം നടത്തി. 

1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിലെ വീരനായകനായ ഇദ്ദേഹം 1990 നവംബർ മുതൽ 1993 സെപ്റ്റംബർ വരെ നാവികസേനാ മേധാവിയായി. കൊച്ചിയിൽ നാവികസേനാ അക്കാദമി സ്ഥാപിച്ച അഡ്മിറൽ രാംദാസ് ഏഴിമല നാവിക അക്കാദമിക്കു വേണ്ടിയും ഏറെ പരിശ്രമിച്ചു. 1933 ൽ മുംബൈയിൽ ജനിച്ച അഡ്മിറൽ രാംദാസ് 1953 ലാണു നാവികസേനയിൽ ചേർന്നത്. 

പാക്കിസ്ഥാൻ– ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസി എന്ന സമാധാനക്കൂട്ടായ്മ ഉൾപ്പെടെ ഒട്ടേറെ പൗരാവകാശ ജനകീയ പ്രസ്ഥാപനങ്ങൾക്കു നേതൃത്വം നൽകി. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണു 2004 ലെ മാഗ്സസെ പുരസ്കാരത്തിന് അർഹനായത്. ഭാര്യ: ലളിത. മക്കൾ: കവിത, മല്ലിക, സാരംഗി.

English Summary:

Admiral Ramdas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com