ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഹിമാചൽ പ്രദേശിലെ 6 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് ആശങ്കയേറി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത 6 വിമത എംഎൽഎമാരും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാരും നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സർക്കാരിന്റെ ഭാവി തീരുമാനിക്കും. 70 അംഗ നിയമസഭയിൽ 40 സീറ്റുമായാണ് 2022ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്.

English Summary:

Himachal Pradesh government future in assembly election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com