മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ കസ്റ്റഡി നീട്ടി

Mail This Article
×
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 6 വരെ നീട്ടി. ഇതേസമയം, കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചുള്ള ഇ.ഡി സമൻസിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം ഇ.ഡി 9–ാമത്തെ സമൻസ് നൽകിയിരുന്നു. നാളെ ഹാജരാകണമെന്നാണു നിർദേശം. ഇ.ഡിയുടെ സമൻസുകളുടെ നിയമസാധുത ചോദ്യം െചയ്താണു കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയം ഇന്നു പരിഗണിച്ചേക്കും. ഇതിനിടെ അഴിമതി കേസ് കേൾക്കുന്ന പ്രത്യേക കോടതി ജഡ്ജി എം.കെ.നാഗ്പാലിനെ സ്ഥലംമാറ്റി.
English Summary:
Liquor policy corruption case: Manish Sisodia custody extended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.