ADVERTISEMENT

വാഷിങ്ടൻ ∙ അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് യുഎസ് പറഞ്ഞു. യഥാർഥ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തേക്കുള്ള സൈനികമോ അല്ലാത്തതോ ആയ കടന്നുകയറ്റങ്ങളെയും അവകാശവാദങ്ങളെയും ശക്തമായി എതിർക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പത്രക്കുറിപ്പിൽ അറിയിച്ചു. 

യുഎസിന്റെ നിലപാടിൽ ചൈന പ്രതിഷേധിച്ചു. ഇന്ത്യ–ചൈന അതിർത്തിപ്രശ്നം ഇരുരാജ്യങ്ങളുടെ മാത്രം പ്രശ്നമാണെന്നും യുഎസിന് ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും ചൈന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ എന്ന ചൈനയുടെ വാദം അസംബന്ധം നിറഞ്ഞതാണെന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. 

English Summary:

Arunachal Pradesh is part of India says United States of America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com