ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ടുകളിലെ രഹസ്യ ആൽഫാന്യൂമറിക് നമ്പറുകൾ കമ്പനികളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പേരിൽ രേഖപ്പെടുത്താറില്ലെന്ന 2018ലെ കേന്ദ്രസർക്കാരിന്റെ വാദം കൂടിയാണിപ്പോൾ പൊളിഞ്ഞിരിക്കുന്നത്.

2018 ഏപ്രിൽ 13ന് 'ദ് ക്വിന്റ്' വാർത്താ പോർട്ടലാണ് ബോണ്ടുകളിൽ ഇത്തരമൊരു കോഡ് ഉണ്ടെന്ന് ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തുന്നത്. ഇലക്ടറൽ ബോണ്ട് വാങ്ങുന്നവരുടെയും പണമാക്കി മാറ്റുന്നവരുടെയും വിവരങ്ങൾ നിരീക്ഷിക്കപ്പെടില്ലെന്ന സർക്കാരിന്റെ വാദത്തിന് എതിരാണ് ഈ കോ‍ഡ് എന്നായിരുന്നു അവരുടെ റിപ്പോർട്ട്.

ബോണ്ട് ഏതു പാർട്ടിക്ക് കൊടുത്തുവെന്നത് രഹസ്യമായിരിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. വ്യാജ ബോണ്ടുകൾ തടയാനുള്ള സുരക്ഷാ മുൻകരുതൽ മാത്രമാണ് ഈ റാൻഡം സീരിയൽ നമ്പറെന്ന് 2018 ഏപ്രിൽ 17ന് സർക്കാർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരമൊരു നമ്പർ ബോണ്ടിലുണ്ടെന്ന് സർക്കാർ ആദ്യമായി പരസ്യപ്പെടുത്തുന്നതും അന്നാണ്. ബോണ്ടുകൾ വിൽക്കുമ്പോഴും പണമാക്കി മാറ്റുമ്പോഴും ഈ സീരിയൽ നമ്പറുകൾ അതതു വ്യക്തിയുടെ/കമ്പനിയുടെ/പാർട്ടിയുടെ പേരിൽ റെക്കോർഡ് ചെയ്യാറില്ലെന്നായിരുന്നു വിശദീകരണം. 

അതുകൊണ്ടു തന്നെ സംഭാവന നൽകിയവരെ ട്രാക്ക് ചെയ്യാൻ ഇതുപയോഗിക്കുന്നില്ലെന്നും, ഉപയോഗിക്കാൻ കഴിയില്ലെന്നും കേന്ദ്രം അന്നു പറഞ്ഞു. എസ്ബിഐ ഈ നമ്പറുകൾ സർക്കാരുമായി പോലും പങ്കുവയ്ക്കില്ലെന്നും അന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary:

central government's claim on the Electoral Bonds on secret alphanumeric numbers are also been debunked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com