ADVERTISEMENT

ചെന്നൈ ∙എൻഡിഎ സഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം (ഒപിഎസ്) രാമനാഥപുരം മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരമാണു തീരുമാനമെന്നു ബിജെപിയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും രാത്രി വൈകി വാർത്താ സമ്മേളനത്തിൽ ഒപിഎസ് പറഞ്ഞു. ബിജെപി ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദേശം നേരത്തെ ഒപിഎസ് തള്ളിയിരുന്നു. സ്വതന്ത്ര ചിഹ്നത്തിലാകും മത്സരം. ഒപിഎസിനെ ഉൾപ്പെടുത്താതെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെയാണ് നാടകീയ നീക്കം.

English Summary:

O Panneerselvam challenged as an independent; Will contest from Ramanathapuram constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com