ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ആദായനികുതി വകുപ്പിന്റെ നടപടി മൂലം ഒരു മാസമായി സാമ്പത്തികമായി നട്ടംതിരിയുകയാണ് കോൺഗ്രസ്. 2018 – 19 കാലയളവിൽ നികുതി റിട്ടേൺ നൽകുന്നതിൽ കാലതാമസം വരുത്തുകയും അനുവദനീയമായതിൽ കൂടുതൽ തുക പണമായി സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലെ പിഴയും പലിശയും ചേർത്ത് 210 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവാണ് പാർട്ടിയെ വെട്ടിലാക്കിയത്.

മരവിപ്പിച്ച് 11 അക്കൗണ്ടുകൾ: പാർട്ടിയുടെ 11 ബാങ്ക് അക്കൗണ്ടുകളിൽ 115 കോടി നിലനിർത്തിയശേഷം ബാക്കി തുക ഉപയോഗിക്കാമെന്ന് ആദായനികുതി വകുപ്പ് അപ്‌ലറ്റ് ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും പണം അക്കൗണ്ടുകളിലില്ലാത്തതിനാൽ ഫലത്തിൽ, അവ മരവിപ്പിച്ചതിനു സമമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പു ചെലവുകൾക്കായി ജനങ്ങളിൽനിന്നു സമാഹരിച്ച പണവും ഈ അക്കൗണ്ടുകളിൽ തൊടാനാവാതെ കിടക്കുന്നു. ഇതിനിടെ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് 65.25 കോടി രൂപ ആദായനികുതി വകുപ്പ് ഈടാക്കുകയും ചെയ്തു.

നടപടി എന്തിന്: 2018– 19 ൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ 45 ദിവസത്തെ കാലതാമസം വരുത്തി. 2019 ൽ എംപിമാർ, എംഎൽഎമാർ എന്നിവരിൽനിന്ന് 14.40 ലക്ഷം രൂപ പണമായി സ്വീകരിച്ചു. ഇത്രയും തുക പണമായി സ്വീകരിച്ചതു ചട്ടവിരുദ്ധം. 1993– 94 ൽ സീതാറാം കേസരി പാർട്ടി ട്രഷററായിരുന്നപ്പോൾ റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയെന്നു കാട്ടി മറ്റൊരു നോട്ടിസും ആദായനികുതി വകുപ്പ് നൽകിയിട്ടുണ്ട്.

ഇളവുണ്ട്; പക്ഷേ: ആദായനികുതി നിയമത്തിന്റെ 13എ ചട്ടപ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഉപയോഗിച്ച് ബിജെപി ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു കോൺഗ്രസ് വാദിക്കുന്നു. നികുതിയിൽ ഇളവുണ്ടെങ്കിലും സംഭാവനകളുടെയും വരുമാനത്തിന്റെയും കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകുകയും ആദായനികുതി വകുപ്പിനു റിട്ടേൺ സമർപ്പിക്കുകയും വേണം. 2000 രൂപയിൽ കൂടുതൽ പണമായി വാങ്ങാനും പാടില്ല.

English Summary:

Income Tax Department put Congress in trap during loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com