ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിനു പിന്നാലെ കർണാടകയും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ വരൾച്ച നേരിടാൻ ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എൻഡിആർഎഫ്) ഫണ്ട് നൽകാൻ കേന്ദ്രത്തോടു കോടതി നിർദേശിക്കണമെന്നാണ് ആവശ്യം. കേന്ദ്രസഹായം നൽകാതിരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

236 താലൂക്കുകളിൽ 223 എണ്ണത്തെ വരൾച്ച ബാധിച്ചു. 48 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ഏകദേശം 35,162 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായും കർണാടക ചൂണ്ടിക്കാട്ടി. 18,171 കോടി  രൂപയാണ് കേന്ദ്രസഹായമായി ചോദിച്ചിരിക്കുന്നത്.

English Summary:

Central government blocks funds: Karnataka in Supreme Court after Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com