കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന കപ്പൽ മോചിപ്പിച്ചു

Mail This Article
×
ന്യൂഡൽഹി ∙ അറബിക്കടലിൽ കൊള്ളക്കാരുടെ പിടിയിലായ ഇറാനിയൻ കപ്പൽ 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 പാക്കിസ്ഥാനി ജീവനക്കാരും സുരക്ഷിതരാണ്. കീഴടങ്ങിയ 9 കൊള്ളക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരും.
ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്ന നാവികസേനാ കപ്പലുകളാണു ദൗത്യം നിയന്ത്രിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് കപ്പൽ നാവികസേന കണ്ടെത്തുന്നത്. 12 മണിക്കൂറോളം നീണ്ട നീക്കങ്ങൾക്കൊടുവിലാണ് കൊള്ളക്കാർ കീഴടങ്ങാൻ തയാറായത്.
English Summary:
Indian Navy freed iran ship from pirates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.