ADVERTISEMENT

ഹൈദരാബാദ് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വാസ്തുദോഷം മൂലമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവു. അതിനാൽ പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ പ്രധാന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള ദോഷപരിഹാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കടുത്ത ജ്യോതിഷ വിശ്വാസിയാണ് റാവു. 2 തവണ മുഖ്യമന്ത്രി ആയെങ്കിലും വാസ്തു ശരിയല്ലെന്നതിനാൽ സെക്രട്ടേറിയറ്റിൽ അപൂർവമായാണ് പോയിരുന്നത്. ക്യാംപ് ഓഫിസിലിരുന്നാണ് ഭരണം നിർവഹിച്ചത്. അതിനിടെ തെലങ്കാനയിൽ കോൺഗ്രസിലേക്ക് മറ്റു പാർട്ടികളിൽ നിന്നുള്ള ഒഴുക്കു തുടരുന്നു. ഏറ്റവും ഒടുവിൽ മുൻ എംഎൽഎ ശ്രീശൈലം ഗൗഡ് ആണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്.

English Summary:

BRS headquarters Telangana Bhavan main gate replaced by K Chandrashekar Rao

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com