ADVERTISEMENT

റോത്തക്ക് ∙ ഹരിയാനയിലെ മഹേന്ദ്രഗഡിൽ കനീനയ്ക്കു സമീപമുള്ള ഉൻഹനി ഗ്രാമത്തിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മരത്തിലിടിച്ച് മറിഞ്ഞ് 6 കുട്ടികൾ മരിച്ചു. 20 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.

സ്വകാര്യ സ്കൂളായ ജിഎൽ പബ്ലിക് സ്കൂളിലെ ക്ലാസ് കഴിഞ്ഞ് വിദ്യാർഥികളെ മടക്കിക്കൊണ്ടുപോകുന്നതിനിടെ അമിതവേഗം കാരണം നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ബസിൽ 30 വിദ്യാർഥികളുണ്ടായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഈദുൽ ഫിത്ർ അവധി ദിനത്തിലും പ്രവർത്തിച്ച സ്കൂളിനു നോട്ടിസ് നൽകിയിട്ടുണ്ട്.

English Summary:

School children die after bus hits tree in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com