ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

സിസോദിയയുടെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ വിചാരണ നടപടികൾ 6–8 മാസത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു അന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ 6 മാസം കഴിഞ്ഞിട്ടും സിസോദിയക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സിസോദിയയെ അറസ്റ്റ് ചെയ്തത്.

English Summary:

Interim bail: Manish Sisodia plea will be heard on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com