ADVERTISEMENT

മുംബൈ ∙ നടൻ ആമിർ ഖാന്റെ ഡീപ്ഫേക് വിഡിയോ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് എതിരെ നടൻ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

സിനിമയിൽ എത്തിയിട്ട് 35 വർഷമായെന്നും ഇതിനിടെ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വോട്ട് അഭ്യർഥിക്കുന്ന നടൻ രൺവീർ സിങ്ങിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

English Summary:

Case was registered on Aamir Khan's complaint on fake video for vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com