ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംശയകരമായ വമ്പൻ പണമിടപാടുകൾ നിരീക്ഷിക്കണമെന്ന് ഓൺലൈൻ പേയ്മെന്റ് കമ്പനികൾക്ക് (പേയ്മെന്റ്സ് സിസ്റ്റം ഓപ്പറേറ്റേഴ്സ്) റിസർവ് ബാങ്ക് നിർദേശം നൽകി. ഓൺലൈൻ പണമിടപാട് വഴി ആളുകളെ സ്വാധീനിക്കുന്നത് തടയാനാണിത്.

ഗൂഗിൾ പേ, പേയ്ടിഎം അടക്കമുള്ള യുപിഐ ആപ്പുകൾ, വീസ, റുപേയ് പോലെയുള്ള കാർഡ് കമ്പനികൾ അടക്കമുള്ളവർക്കാണ് നിർദേശം. സംശയകരമായ പണമിടപാടുകളെക്കുറിച്ച് ബാങ്കുകളിൽ നിന്ന് ദിവസേന റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. കറൻസി സൂക്ഷിക്കുന്ന ചെസ്റ്റ് ബ്രാഞ്ചുകളിൽ അസ്വാഭാവികമായ ഡിമാൻഡ് വന്നാൽ ഇക്കാര്യവും കമ്മിഷനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. ജിഎസ്ടി ഇ–വേ ബില്ലുകളും പരിശോധിക്കും.

English Summary:

RBI Orders Payment Companies to Monitor Transactions During Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com