ADVERTISEMENT

ബെംഗളൂരു∙ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ കർണാടകയിലെ ധാർവാഡിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തീരുമാനിച്ച ലിംഗായത്ത് മഠാധിപതി ദിംഗളേശ്വര സ്വാമി നാമനിർദേശ പത്രിക പിൻവലിച്ചു. അനുയായികളുടെ അഭ്യർഥന മാനിച്ചാണു പിൻമാറുന്നതെന്നറിയിച്ച സ്വാമി, കോൺഗ്രസ് സ്ഥാനാർഥി വിനോദ് അസൂതിയെ പിന്തുണയ്ക്കുമെന്നാണു സൂചന. ലിംഗായത്ത് സമുദായത്തിൽനിന്നുള്ളയാൾക്കു ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു പത്രിക നൽകിയത്. മത്സരിക്കാൻ മഠത്തിന്റെ നേതൃസ്ഥാനം ഒഴിയേണ്ടി വരുമെന്ന് അനുയായികൾ ഭീഷണി മുഴക്കിയതോടെയാണു തീരുമാനം മാറ്റിയത്.  ലിംഗായത്ത് വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമെന്ന ഭയത്തിൽ, സ്വാമിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി.

English Summary:

Lingayat Leader Dingaleswara Swamy Drops Independent Bid in Karnataka Election

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com