ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ ഡാമിൽ നടത്തേണ്ട സ്വതന്ത്ര പരിശോധനയ്ക്കു പരിഗണിക്കേണ്ട വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) തയാറാക്കാനുള്ള കേന്ദ്ര ജല കമ്മിഷന്റെ ആവർത്തിച്ചുള്ള നിർദേശം ലഭിച്ച് 5 മാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ തമിഴ്നാട് സർക്കാർ. കഴി‍ഞ്ഞ വർഷം ജൂണിൽ നൽകിയ നിർദേശം നടപ്പാക്കാത്തതിനു ഡിസംബർ 19ന് കമ്മിഷൻ തമിഴ്നാട് സർക്കാരിന് വീണ്ടും രേഖാമൂലം നിർദേശം നൽകിയിരുന്നു. സുരക്ഷാ പരിശോധനയെ എതിർത്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ഈ ഉത്തരവിന്റെ പകർപ്പും ചേർത്തിട്ടുണ്ട്.

ഡാം സുരക്ഷാ നിയമപ്രകാരം തന്നെ പരിശോധന നടത്തേണ്ടതുണ്ടെന്ന് കമ്മിഷൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമേ, സുപ്രീം കോടതി 2022ൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്ര പരിശോധനയ്ക്കുള്ള തയാറെടുപ്പാണ് കമ്മിഷൻ തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ ഉത്തരവിൽ നിർദേശിച്ചത്. 

കേരളവും തമിഴ്നാടും പങ്കെടുത്ത മേൽനോട്ട സമിതി യോഗ തീരുമാനപ്രകാരമായിരുന്നു പരിശോധനയ്ക്ക് തീരുമാനമെടുത്തത്. പരിശോധനയ്ക്കുള്ള പരിഗണനാവിഷയങ്ങൾ തീരുമാനിക്കാൻ നിർദേശിച്ച് ജൂണിലാണ് ആദ്യ കത്ത് നൽകിയത്. 

എന്നാൽ, ഡാം സുരക്ഷ നിയമം വന്ന് 5 വർഷത്തിനുള്ളിൽ ഇതു നടത്തിയാൽ മതിയെന്നും അതുപ്രകാരം പരിശോധനയ്ക്ക് 2026 വരെ സമയമുണ്ടെന്നുമായിരുന്നു തമിഴ്നാടിന്റെ നിലപാട്. 

English Summary:

The Tamil Nadu government has not taken action to prepare the terms of reference for the independent inspection to be conducted on Mullaperiyar Dam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com