ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ന‍ൃത്തം ചെയ്യുന്നതായ അനിമേറ്റഡ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കെതിരേ കൊൽക്കത്ത പൊലീസ് കേസെടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. സമാന മട്ടിൽ മോദി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമമായ എക്സിൽ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു.

മറ്റുള്ളവരെപ്പോലെ താനും ഇത് ആസ്വദിക്കുന്നുവെന്നും തിരഞ്ഞെടുപ്പൂചൂടിൽ ഇതെല്ലാം സന്തോഷമാണെന്നും കുറിച്ച് മോദി ഇതു ഷെയർ ചെയ്തു. മോദി ‘കൂൾ' ആണെന്നും മമത ഏകാധിപതിയാണെന്നും ബിജെപി അനുകൂലികൾ പിന്നാലെ സമൂഹമാധ്യമ പ്രചാരണം തുടങ്ങി. യഥാർഥ ഏകാധിപതിയുടെ വെറും പിആർ തന്ത്രങ്ങൾ മാത്രമാണിതെന്ന് തൃണമൂൽ തിരിച്ചടിച്ചു. 

English Summary:

Narendra Modi and Mamata Banerjee dance in animated video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com