ADVERTISEMENT

ന്യൂ‍ഡൽഹി ∙ 3 മലയാളികളടക്കം കസ്റ്റഡിയിലുള്ള നാൽപതോളം ഇന്ത്യൻ നാവികരെ മോചിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. 8 മാസത്തിനിടെ ഇറാൻ കസ്റ്റഡിയിലെടുത്ത 4 കപ്പലുകളിലെ നാവികരാണ് ഇവർ. ഇറാനിലെ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. 

നാവികരെ വിടുന്ന കാര്യത്തിൽ ഇറാന് അനുകൂലനിലപാടാണെന്നും നിയമനടപടികൾ മൂലമാണു കാലതാമസമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ മാസം ഇറാൻ പിടിച്ചെടുത്ത പോർച്ചുഗീസ് ചരക്കുകപ്പൽ എംഎസ്‌‌സി ഏരീസിലെ 5 ഇന്ത്യക്കാരടക്കം 7പേരെ വിട്ടയച്ചിരുന്നു. എന്നാൽ, മലയാളികളായ 3 പേരടക്കം 17 പേരെ മോചിപ്പിച്ചിട്ടില്ല. ഇവരെ മോചിപ്പിക്കണമെന്ന് പോർച്ചുഗീസ് സർക്കാരും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. 

മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാംനാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ളത്. എംഎസ്‌‌സി ഏരീസിനു പുറമേ ഇറാൻ പിടിച്ചെടുത്ത 3 കപ്പലുകളിലും ഇന്ത്യൻ നാവികരുണ്ട്.

English Summary:

India asked Iran to release fourty Indian sailors in custody, including three Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com