ADVERTISEMENT

ബെംഗളൂരു ∙ യുനെസ്കോ പൈതൃക പട്ടികയിലുള്ള കർണാടകയിലെ ഹംപിയിൽ പ്രശസ്തമായ ‘സാലു മണ്ഡപ’ങ്ങളുടെ ഒരുഭാഗം കനത്ത മഴയിൽ തകർന്നുവീണു. ഈ കൽമണ്ഡപങ്ങളുടെ തൂണുകൾ 2019 ലും തകർന്നതിനെത്തുടർന്ന് സംരക്ഷണത്തിനു ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‍സി) സഹായത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല.

വിജയനഗറിലെ ഹോസ്പേട്ടിൽ തുംഗഭദ്ര നദീതീരത്താണ് വിജയനഗര സാമ്രാജ്യത്തിന്റെ (1336–1565) ആസ്ഥാനമായിരുന്ന ഹംപി. അന്നത്തെ വാണിജ്യകേന്ദ്രങ്ങളാണ് ‘സാലു മണ്ഡപങ്ങൾ’. വിരൂപാക്ഷ ക്ഷേത്രത്തിൽനിന്ന് 200 മീറ്റർ അകലെയാണിത്.

അനാസ്ഥയ്ക്കെതിരെ വ്യാപക പരാതികളുയർന്നതോടെ, യുനെസ്കോ മാനദണ്ഡങ്ങൾ പാലിച്ച് ഉടൻ പുനരുദ്ധാരണം നടത്തുമെന്നു കലക്ടർ ഉറപ്പു നൽകി. പുനരുദ്ധാരണ നടപടികൾ അടുത്ത മാസം തുടങ്ങാനിരിക്കുകയായിരുന്നുവെന്നും പറഞ്ഞു.

English Summary:

Kalmandapam in Hampi damaged by rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com