ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെ അഭിമുഖം ചെയ്യാൻ മാധ്യമങ്ങൾക്കു സാധിക്കുന്നതെങ്ങനെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് ശോഭരാജിനെപ്പോലെയുള്ള ക്രിമിനലുകളെ മാത്രമാണ് ഇങ്ങനെ അഭിമുഖം ചെയ്തു കണ്ടിട്ടുള്ളതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി വിമർശിച്ചു. ഒരു ഇംഗ്ലിഷ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. 

സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം അരവിന്ദ് കേജ്‌രിവാൾ വിജയമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനോടായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഡൽഹി ഹൈക്കോടതി കേസിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പൊതുപ്രവർത്തനത്തിൽ സാമൂഹിക പ്രതിബദ്ധത ഇല്ലാതാകുന്നതു തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. 

‘ഒരു വിദ്യാർഥി കോപ്പിയടിച്ചു പിടിക്കപ്പെട്ടാൽ, അവനെ ഒരു മാസത്തേക്ക് സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്യുകയും മാതാപിതാക്കൾക്ക് അതു നാണക്കേടുണ്ടാക്കുകയും ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ തെറ്റായി കണക്കാക്കിയിരുന്നു. എന്നാൽ, ഇന്നു ഗുരുതര കുറ്റകൃത്യം ചുമത്തപ്പെട്ടവരെ സമൂഹം ആഘോഷിക്കുകയാണ്’ – മോദി പറഞ്ഞു.

English Summary:

How can the media interview someone who is facing serious corruption allegations asks Prime Minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com