ADVERTISEMENT

ന്യൂഡൽഹി ∙ മലയാളികൾക്കു വിഷു ആശംസകൾ നേർന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ. ലോകമെമ്പാടുമുള്ള മലയാളീ സഹോദരി സഹോദരന്മാർക്ക് എന്റെ വിഷു ദിന ആശംസകൾ. ഈ അവസരത്തിൽ എല്ലാ കുടുംബങ്ങൾക്കും സന്തോഷവും സമാധാനവും സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

‘ഈ വിഷുദിനത്തിൽ എല്ലാ മലയാളികൾക്കും ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. കാർഷികോത്സവം കൂടിയായ വിഷു നവജീവന്റെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമാണ്. മനുഷ്യരാശി ഒരു മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്ന ഈ അവസരത്തിൽ പുതുവർഷത്തെ വരവേൽക്കുന്ന വിഷുക്കണി ഓരോ മലയാളിയുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും കൊണ്ട് വരട്ടെ എന്ന് പ്രാർഥിക്കുന്നു.’ – ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു.

എല്ലാവർക്കും ആഹ്ലാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനം ചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ കുറിച്ചു. കൂടാതെ, തമിഴ്നാട്ടിലെ പുത്താണ്ട്, അസമിലെ ബോഹഗ് ബിഹു, ബംഗാളിലെ പൊയില ബോയിഷാഖ് തുടങ്ങിയ ആഘോഷങ്ങൾക്കും മൂവരും ആശംസകൾ നേർന്നു.

English Summary: President, Vice President, Prime Minister Wishes Vishu Greetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com