ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കിറ്റിലേക്കുള്ള ശർക്കരയിൽ തൂക്ക വെട്ടിപ്പ് നടത്തിയ കരാർ കമ്പനികൾക്കെതിരെ സപ്ലൈകോ നടപടിയ്ക്കൊരുങ്ങുന്നു. കുറവുള്ള ശർക്കരയുടെ വിലയും അതു റീ പായ്ക് ചെയ്യാൻ വേണ്ടിവരുന്ന ചെലവും കരാറുകാരിൽ നിന്ന് ഈടാക്കും. ഇനിയുള്ള കിറ്റുകളിലെ എല്ലാ സാധനങ്ങളുടേയും തൂക്കവും ഗുണനിലവാരവും ഉറപ്പാക്കാനും വിതരണം പൂർത്തിയായ ശേഷം കരാറുകാർക്കെതിരെ കർശനമായ നടപടിയെടുക്കാനുമാണ് സപ്ലൈകോയുടെ തീരുമാനം.

ശർക്കരയുടെ ഓരോ പായ്ക്കറ്റിലും അൻപതു മുതൽ നൂറു ഗ്രാം വരെ കുറവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇറോഡ് ആസ്ഥാനമായുള്ള എവിഎൻ ട്രേഡ് വെൻചേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോർത്ത് മലബാർ കോർപറേറ്റിവ് സൊസൈറ്റിയും വിതരണം ചെയ്ത ശർക്കര പായ്ക്കറ്റിനെതിരാണ് പരാതി ഉയർന്നിട്ടുള്ളത്. ഇതിൽ എവി എന്നിന് 25, 77000 കിലോയുടേയും നോർത്ത് മലബാറിന് 20, 96000 കിലോയുടെയും  ഓർഡറാണ് നൽകിയിരിക്കുന്നത്.

കിറ്റ് വിതരണം തടസപ്പെടുമെന്നതിനാൽ  കരാറുകാർക്കെതിരെ തൽക്കാലം കടുത്ത നടപടിയിലേക്കു നീങ്ങേണ്ടെന്നാണ് തീരുമാനം. കുറവുള്ള പായ്ക്കറ്റിൽ ശേഷിച്ച അളവ് നിറച്ച് തൽക്കാലം റീ പായ്ക്ക് ചെയ്ത് നൽകും. അധിക ശർക്കരയുടെ വില കരാറുകാരിൽ നിന്ന് ഈടാക്കും. റീ പായ്ക്കിങ്ങിന്റ ചാർജ് കുറവ് ചെയ്തേ കരാറുകാർക്ക് ബിൽ തുക നൽകൂ. വിതരണം പൂർത്തിയായ ശേഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യം ആലോചിക്കും. വരും ദിവസങ്ങളിലും പായ്ക്കിങ് കേന്ദ്രങ്ങളിൽ പരിശോധന തുടരാനാണ് വിജിലൻസിന്റെ തീരുമാനം അതുകൊണ്ടു തന്നെ തൂക്കവും ഗുണനിലവാരവും കർശനമായി പരിശോധിക്കണമെന്ന് ഡിപ്പോ മാനേജർമാരോട്  നിർദേശിച്ചിട്ടുണ്ട്. 

പിങ്ക് കാർഡുകാർക്കുള്ള കിറ്റ് എല്ലാ റേഷൻ കടകളിലും എത്തിച്ചു കഴിഞ്ഞു. നീല വെള്ള കാർഡുകാർക്കുള്ള കിറ്റിലെങ്കിലും പോരായ്മകൾ പരിഹരിക്കാനാണ് നീക്കം.  ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾക്ക് പർച്ചേഴ്സ് ഓർഡർ കൊടുത്തിട്ട് താഴെത്തട്ടിൽ ഗുണനിലവാരം ഉറപ്പു വരുത്തുന്നത് എങ്ങനെയാണന്നാണ്  ഡിപ്പോ മാനേജർമാരുടെ ചോദ്യം. ഇതിനിടെ കിറ്റിന്റെ മറവിൽ രാഷ്ട്രീയ നേതാക്കളടക്കം കമ്മീഷൻ പറ്റിയിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്

English Summary :  Supplyco action against jaggery fraud

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com