ADVERTISEMENT

ന്യൂഡൽഹി ∙ ഒരാൾ ഹിന്ദു ആണെങ്കിൽ രാജ്യസ്നേഹി ആയിരിക്കുമെന്നും അതയാളുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവുമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മഹാത്മാ ഗാന്ധിയുടെ ദേശസ്നേഹം ‘ധർമത്തിൽ’നിന്ന് രൂപപ്പെട്ടതാണ്. ഗാന്ധിജിയെ കുറിച്ച് ജെ.കെ.ബജാജും എം.ഡി.ശ്രീനിവാസും രചിച്ച ‘മേക്കിങ് ഓഫ് എ ഹിന്ദു പാട്രിയറ്റ്: ബാക്ക്ഗ്രൗണ്ട് ഓഫ് ഗാന്ധിജിസ് ഹിന്ദ് സ്വരാജ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ആർഎസ്എസ് ഗാന്ധിജിയെ കയ്യടക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ആവശ്യമില്ല. ആർക്കും ഗാന്ധിജിയെപ്പോലെ വലിയ വ്യക്തിത്വങ്ങളെ സ്വന്തമാക്കാനാകില്ല. അദ്ദേഹത്തിന്റെ ധർമവും ദേശസ്നേഹവും വ്യത്യസ്തമല്ല. മാതൃഭൂമിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആത്മീയതിൽനിന്ന് ഉടലെടുത്തതാണ്. ധർമത്തിൽനിന്നാണ് രാജ്യസ്നേഹം ഉണ്ടാകുന്നതെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ധർമം എന്നതു മതമല്ല, അതിനേക്കാൾ വലുതാണ്.’– ഭഗവത് പറഞ്ഞു.

‘ആരെങ്കിലും ഹിന്ദു ആണെങ്കിൽ, അയാൾ രാജ്യസ്നേഹി ആയിരിക്കും. അവനായാലും അവളായാലും അത് അവരുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവുമാണ്. നിങ്ങൾക്ക് അവരുടെ ദേശസ്നേഹം ചിലപ്പോൾ ഉണർത്തേണ്ടി വന്നേക്കാം. പക്ഷേ അവർ (ഹിന്ദു) ഒരിക്കലും ഇന്ത്യാവിരുദ്ധൻ ആകില്ല. ഒരാൾ രാജ്യത്തെ സ്നേഹിക്കുന്നുവെന്നാൽ, ഭൂമിയെ മാത്രമല്ല, അവിടെയുള്ള മനുഷ്യരെയും നദികളെയും സംസ്കാരത്തെയും പാരമ്പര്യത്തെയും എല്ലാമാണെന്നാണ് അർഥമാക്കേണ്ടത്. വ്യത്യസ്തത എന്നതു വിഭാഗീയതയല്ല. ഹിന്ദുമതം ഐക്യത്തിലാണ് നിലകൊള്ളുന്നത്.’– ഭഗവത് വിശദീകരിച്ചു.

English Summary: "If Someone Is Hindu, He Has To Be Patriotic": RSS Chief Mohan Bhagwat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com