ADVERTISEMENT

കൊച്ചി∙ കോർപറേറ്റ് മേഖലയിൽനിന്നു നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവർത്തന ഫലങ്ങൾ ഈ ആഴ്ച മുതൽ പുറത്തുവരുന്നു. കോവിഡ് വ്യാപനത്തിന്റെ ആഘാതത്തെ വിവിധ വ്യവസായങ്ങൾക്ക് എത്രമാത്രം നേരിടാൻ കഴിഞ്ഞു എന്നു കമ്പനികളുടെ ലാഭനഷ്ടക്കണക്കുകൾ വ്യക്തമാക്കും. പൊതുവേ മെച്ചപ്പെട്ട പ്രവർത്തന ഫലങ്ങളാണ് ഏതാണ്ട് എല്ലാ വ്യവസായങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്.

ഐടി വ്യവസായത്തിലെ പ്രമുഖ കമ്പനികളിൽ ടിസിഎസിന്റെ പ്രവർത്തന ഫലമാണ് ആദ്യം പുറത്തുവരുന്നത്. വെള്ളിയാഴ്ച ചേരുന്ന ബോർഡ് യോഗം ഫലം വിലയിരുത്തുന്നതിനൊപ്പം മൂന്നാം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ലാഭവീതം പ്രഖ്യാപിച്ചാൽ അർഹതയുള്ളവരെ നിർണയിക്കുന്നതിനു ജനുവരി 16 റെക്കോർഡ് തീയതിയായിരിക്കും.

ഇൻഫോസിസ്, വിപ്രോ എന്നീ ഐടി കമ്പനികളുടെ ഫല പ്രഖ്യാപനങ്ങൾ 13ന്. ബാങ്കിങ് മേഖലയിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യ ഫലം പ്രഖ്യാപിക്കുന്നത്: 16ന്. ആക്സിസ് ബാങ്ക് 27നും ഐസിഐസിഐ ബാങ്ക് 30നും ഫലം പ്രഖ്യാപിക്കും. ബജാജ് ഓട്ടോ 21നും ഡാബർ, ഡോ. റെഡ്ഡീസ് എന്നിവ 29നും ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

ഇതുവരെ ലഭിച്ചിട്ടുള്ള അറിയിപ്പുകൾ പ്രകാരം പ്രവർത്തന ഫലം വിലയിരുത്താൻ വിവിധ കമ്പനികളുടെ ബോർഡ് യോഗം ചേരുന്നതു താഴെ പറയുന്ന തീയതികളിലാണ്:

ജനുവരി 06 – Metalyst Forgin, Balu Forge Indu, Supreme Infra, SPEL Semiconduc
ജനുവരി 07 – Asian Tea Expo, GM Breweries, Indian Acrylics, Uttam Sugar
ജനുവരി 08 – Alpha Hi-Tech, Integrated Cap, Radix Ind, Shalby, TCS
ജനുവരി 09 – Avenue Supermar, CHD Chemicals
ജനുവരി 10 – Bhansali Eng
ജനുവരി 11 – Dolat Investmen, Nidhi Granites, R.J. Shah
ജനുവരി 12 – ATV Projects, Steel Str Wheel, Tata Elxsi
ജനുവരി 13 – Infosys, Wipro
ജനുവരി 15 – HCL Tech
ജനുവരി 16 – HDFC Bank
ജനുവരി 18 – Hindustan Media, Mah Scooters
ജനുവരി 19 – HT Media, L&T Infotech
ജനുവരി 20 – Bajaj Finance, Bajaj Finserv, Everest Ind, HDFC AMC, L&T Technology, Specular Market
ജനുവരി 21 – Bajaj Holdings, Bajaj Auto, MphasiS, Zensar Tech, Cyient, Pioneer Distill, Parsharti Ind
ജനുവരി 22 – Amal, Gland, HDFC Life, JSW Steel
ജനുവരി 23 – Mahindra Life, JM Financial
ജനുവരി 25 – ICICI Securitie, Kirloskar Ferro, Navin Fluorine
ജനുവരി 27 – Balaji Amines, Mahindra EPC, Lakshmi Machine, Rane Madras, Nippon, Shree Digvijay, Axis Bank
ജനുവരി 28 – Colgate, Kaycee Ind, LG Balakrishnan, M&M Financial
ജനുവരി 29 – Atul, Dabur India, Dr Reddys Labs, Heritage Foods, ADC India Comm, Persistent, Rane Engine
ജനുവരി 30 – ICICI Bank, IDFC First Bank

ഫെബ്രുവരി 01 – Kansai Nerolac, Rane Brake
ഫെബ്രുവരി 02 – Ramcoind
ഫെബ്രുവരി 03 – Ramco Cements, Ramco System, Timex Group Ind
ഫെബ്രുവരി 05 – Magma Fincorp, TCI Developers, TV TodayNetwork
ഫെബ്രുവരി 08 – Sundaram Brake
ഫെബ്രുവരി 09 – Ugro Capital, Endurance Techn, Panasonic Energ, Rane Holdings
ഫെബ്രുവരി 10 – Esab India, Foseco India, LGB Forge, Nirlon, TTK Prestige
ഫെബ്രുവരി 11 – Novartis India, Mindteck, Bosch
ഫെബ്രുവരി 12 – Info Edge, Sonal Adhesives, Venlon Polyeste
ഫെബ്രുവരി 13 – Amara Raja Batt, RTS Power Corp
ഫെബ്രുവരി 16 – Nestle
ഫെബ്രുവരി 19 – Mahindra CIE
ഫെബ്രുവരി 25 – Rain Industries

English Summary: Q3 results from this week, markets and industry hopes the best

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com