ADVERTISEMENT

തിരുവനന്തപുരം∙ കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പ്രതി വ്യക്തമാക്കി. 

13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണത്തിൽ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ കേസ് ഡയറി ഹാജരാക്കി.  അമ്മ നൽകിയ ജാമ്യാപേക്ഷയാണു ഹൈക്കോടതി പരിഗണിക്കുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലിൽ താമസിപ്പിച്ചു വിദഗ്ധ കൗൺസലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്നും തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനു റഫർ ചെയ്തതെന്നും സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചു.

കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നൽകിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മരുന്നു പിന്നീടു കണ്ടെത്തി.  പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയിൽ നിന്ന് ഇതു സംബന്ധിച്ച   സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

English Summary: Police oppose bail petition of mother who sexually harassed her son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com