ADVERTISEMENT

ചിറ്റൂർ ∙ ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ആരെയും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂജയെ കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാൾ പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത ഉണ്ടാക്കുന്നതാണ്. സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെ പൂജയും മന്ത്രവാദത്തെ കുറിച്ചും ഇവർക്കും അറിയാമായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെൺമക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയും ഡംബൽ കൊണ്ടു മർദിച്ചും കൊന്നുവെന്നാണ് കേസ്. പ്രതികൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്നു വ്യക്തമായതോടെയാണ്  കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്ചെയ്തത്. അതേ സമയം, കലിയുഗം അവസാനിക്കുന്നതോടെ ജീവന്‍ തിരികെ വരുമെന്ന വിശ്വാസത്തിൽ മക്കളെ കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളില്‍ പുരുഷോത്തം നായിഡു സാധാരണ നില കൈവരിച്ചു. കാര്യങ്ങള്‍ വിശദമായി പൊലീസിനോടു വിവരിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. കൊലപാതകത്തിൽ പുരുഷോത്തം നായിഡുവിന്റെ പങ്കും പരിശോധിക്കുകയാണ്. മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാല്‍ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സര്‍വ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസം. മന്ത്രവാദിയാണ് ഇക്കാര്യം ദമ്പതികളെ വിശ്വസിപ്പിച്ചത്.  

English Summary: Shocking Details Revealed About Madanapalle Double Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com