ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 14 മുതൽ 23 വരെ ആഘോഷിക്കും. കോവിഡ് മുൻകരുതലുകളോടെയാണ് ഇത്തവണ ഉത്സവം നടത്തുന്നത്. 

ഉത്സവാഘോഷത്തിനിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

∙കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

∙പാസ്സുകൾ കല്ല്യാണ മണ്ഡപത്തിലുള്ള ക്ഷേത്രഉപദേശക സമിതി ഓഫീസിൽ നിന്നും മുൻകൂട്ടി വിതരണം ചെയ്യുന്നതാണ് .

∙ ഒരാൾക്ക് 1 എന്ന ക്രമത്തിൽ 1–8 ഉത്സവ ദിവസങ്ങളിലെ പ്രവേശന പാസുകൾ മുൻകൂട്ടി ലഭിക്കുന്നതാണ്.

∙ഉത്സവദിവസങ്ങളിൽ (ആറാട്ട് ദിവസം ഒഴികെ) വെളുപ്പിന് 4 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 4 മുതൽ 7 മണി വരെയുള്ള സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.

∙കൊടിയേറ്റ് ദർശിക്കുന്നതിനായി ഭക്തജനങ്ങൾക്ക് പ്രത്യേകമായി അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിൽ നിൽക്കണം. കൊടിമരച്ചുവട്ടിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

∙രാവിലെ 7.30 മുതൽ ശ്രീബലി സമയത്ത് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തും. പറ, അൻപൊലി വഴിപാടുകൾ നടത്താനുള്ളവരെയും മറ്റ് വഴിപാടുകൾ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്ര മതിൽക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ .

∙ഉത്സവബലി ദർശനത്തിന് ഒരു ദിവസം 300 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഉത്സവബലി പുറത്തെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങൾക്ക് ശീവേലിപ്പാതയ്ക്ക് വെളിയിൽ നിന്ന് ചടങ്ങ് ദർശിക്കാം. ദേവനോടും ത്രന്തിയോടും ഒപ്പമുള്ള പ്രദക്ഷിണം ഒഴിവാക്കണം. പുറത്തെ പ്രദക്ഷിണത്തിന് ശേഷം ആർക്കും അകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല .

∙1 മുതൽ 8 വരെയുള്ള ഉത്സവദിവസങ്ങളിൽ രാവിലെ 7.30 മുതല്‍ 12 മണി വരെ 2000 പേരെയും വൈകിട്ട് 5.30 മുതല്‍ 9 മണി വരെ 2000 പേര്‍ക്കുമായി പ്രവേശനം നിജപ്പെടുത്തും. 8ാം ഉത്സവം ഏഴരപ്പൊന്നാന ദർശനത്തിന് 5000 പേരെയും 9 , 10 ഉത്സവദിവസങ്ങളിൽ 5000 പേർക്കുമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ആസ്ഥാന മണ്ഡപത്തിൽ ദർശനം ആരംഭിക്കുന്ന രാത്രി 9 മണി മുതൽ ഭക്തജനങ്ങളെ 50 പേരടങ്ങുന്ന ചെറു സംഘങ്ങളായി ക്ഷേത്രമതിൽക്കകത്തേയ്ക്ക് പ്രവേശിപ്പിക്കും.

∙എഴുന്നള്ളിപ്പിന് മുൻപിൽ 100 മീറ്റർ അകലെ മാത്രമേ ഭക്തരെ നിൽക്കാൻ അനുവദിക്കുകയുള്ളൂ. 

∙ആറാട്ട് ദിവസം രാവിലെ 6 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. 

∙ആറാട്ട് എഴുന്നള്ളിപ്പ് കടന്നു വരുമ്പോഴും തിരിച്ച് എഴുന്നള്ളുമ്പോഴും ദീപങ്ങൾ തെളിയിച്ച് ഭഗവാനെ എതിരേൽക്കാവുന്നതാണ്. സംഘം ചേർന്നുള്ള സ്വീകരണപരിപാടികൾ ഒഴിവാക്കണം.

∙ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. 

∙ തന്ത്രി, മേൽശാന്തി, പരികർമികൾ എന്നിവർ മാത്രമേ ആറാട്ട് കടവിൽ ഇറങ്ങുവാൻ പാടുള്ളൂ.

Content Highlights: Ettumanoor Mahadeva Temple festival 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com