ADVERTISEMENT

പാലക്കാട്∙ വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കെ‍ാടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കേ‍ാട് റേഞ്ച് ഒ‍ാഫിസർ വി.ബി.അഖിലിനെ പാലക്കാട് വിജി‍ലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഒ‍ാഫിസിൽ നിന്ന് അറസ്റ്റുചെയ്തു. ബിൽ മാറികെ‍ാടുക്കാൻ ചേ‍ാദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ ആദ്യഗഡുവായ അരലക്ഷം കൈപ്പറ്റുമ്പേ‍ാഴാണ് വിജിലൻസ് പിടികൂടിയത്.

നിലമ്പൂർ സ്വദേശിയായ കരാറുകാരന് കരാർ ലഭ്യമാക്കാമെന്ന പേരിൽ അരലക്ഷം രൂപ നേരത്തെ ഈ ഒ‍ാഫിസർ കൈക്കൂലി വാങ്ങിയിരുന്നു. റേഞ്ച് ഒ‍‍ാഫിസർക്കെതിരെ തൃശൂരിൽ തടികടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലവിലുണ്ട്.

Content Highlights: Forest range officer caught taking bribe at Palakkad

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com