ADVERTISEMENT

ചെന്നൈ∙ റോയപ്പേട്ടയിൽ വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആർ.വസന്ത് (21) എന്ന യുവാവ് അറസ്റ്റിൽ. റോട്ടറി നഗറിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ആദിലക്ഷ്മി (75) ആണ്  ഇയാളുടെ ആക്രമണത്തിൽ മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറഞ്ഞു. 

വ്യാഴാഴ്ച രാത്രിയാണു സംഭവം. ഇന്നലെ പുലർച്ചെ ആദിലക്ഷ്മിയെ പുറത്തു കാണാത്തതിനെ തുടർന്നു അയൽവാസികൾ എത്തി നടത്തിയ പരിശോധനയിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പീഡന ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.

English Summary : Youth arrested for rape and murder, Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com