ADVERTISEMENT

കോഴിക്കോട്∙ ദീപം തെളിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും ഇടതുതുടർഭരണത്തിന്റെ വിജയാഘോഷം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലും പാർട്ടി ഓഫിസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. വീടുകളിൽ പ്രവർത്തകർ മെഴുകുതിരികളും ചെരാതുകളും കൊളുത്തി. ലഡുവും പായസവും വിതരണം  ചെയ്തു.

ചരിത്രത്തിലാദ്യമായി കേരളത്തിൽ‍ ഇടതുപക്ഷത്തിനു വൻവിജയത്തോടെ തുടർഭരണം ലഭിച്ച സന്ദർഭത്തിലാണ് ഇത്തരമൊരു വിജയാഘോഷം നടത്തിയതെന്ന് കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനൻ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വിരലിലെണ്ണാവുന്ന ആളുകൾ പാർട്ടി ഓഫിസുകളിലും വീടുകളിലും ദീപം തെളിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷിച്ചതെന്നും പി.മോഹനൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ മെഴുകുതിരികൾ തെളിയിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനൻ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.പി.ദാസൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർഥ് തുടങ്ങിയവർ ജില്ലാക്കമ്മിറ്റി ഓഫിസിൽ പങ്കെടുത്തു. ലഡു വിതരണം ചെയ്തു.

എളമരം കരീം എംപി, സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, മുക്കം മുഹമ്മദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.വസീഫ്, നിയുക്ത എംഎൽഎമാരായ ടി.പി.രാമകൃഷ്ണൻ, പി.എ.മുഹമ്മദ്റിയാസ്, കെ.പി.കുഞ്ഞമ്മദ്കുട്ടി, ഇ.കെ.വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പി.ടി.എ.റഹീം, കാനത്തിൽ ജമീല, എ.കെ.ശശീന്ദ്രൻ, കെ.എം.സച്ചിൻദേവ്, ലിന്റോ ജോസഫ്, തുടങ്ങിയ എൽഡിഎഫ് നേതാക്കൾ വീടുകളിലും പാർട്ടി ഓഫിസുകളിലും വിജയാഘോഷത്തിൽ പങ്കാളികളായി.

English Summary: LDF election victory celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com