ADVERTISEMENT

ഹൈദരാബാദ്∙ മുതിർന്ന തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി.ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.

ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ആനന്ദ്, പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്ക അമ്മായി, ആമേ കാത, കൽപന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പിന്നണി ഗാനരംഗത്തുനിന്ന് പിന്നീട് സംഗീത സംവിധാനത്തിൽ തിളങ്ങിയ അദ്ദേഹം ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

72 മണിക്കൂറിനിടെ സിനിമാ ലോകത്തെ ഏഴാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കോമങ്കൻ, നടിമാരായ അഭിലാഷ പാട്ടീൽ, ശ്രീപദ തുടങ്ങിയവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

English Summary: Veteran Singer G Anand Passes Away Due to COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com